Map Graph

പഞ്ചാബ് സിവിൽ സെക്രട്ടേറിയേറ്റ് മന്ദിരം

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ ഭരണകേന്ദ്രം

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ ഭരണകേന്ദ്രമാണ് ലാഹോറിലെ അനാർക്കലി പ്രദേശത്ത് നിലനിൽക്കുന്ന പഞ്ചാബ് സിവിൽ സെക്രട്ടേറിയേറ്റ്. സിഖ് ചക്രവർത്തി രഞ്ജിത് സിങ്ങിന്റെ സൈന്യത്തിലെ വിദേശപടയാളിയായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് വെഞ്ചുറ പണികഴിപ്പിച്ച ഈ കെട്ടിടം ആദ്യകാലത്ത് വെഞ്ചുറ ഹൗസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അനാർക്കലി ശവകുടീരത്തിനോട് ചേർന്ന് പണിതതായതിനാൽ അനാർക്കലി ഹൗസ് എന്ന പേരിലും അറിയപ്പെട്ടിരുന്നു. മുൻപ് ഇവിടെ നിലനിന്നിരുന്ന ഒരു മുഗൾ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾക്കു മുകളിലാണ് യൂറോപ്യൻ പേർഷ്യൻ ശൈലികൾ സമന്വയിപ്പിച്ചുകൊണ്ട് വെഞ്ചുറ ഈ കെട്ടിടം പണിതത്. ബ്രിട്ടീഷ് ഭരണകാലത്ത്, 1846 മുതൽ ഇത് ബ്രിട്ടീഷ് റെസിഡണ്ടിന്റെ കാര്യാലയവും വസതിയുമായി മാറി. 1849-ൽ പഞ്ചാബ് ഭരണബോർഡിന്റെ ആസ്ഥാനമായി. 1871 മുതൽ പഞ്ചാബ് സർക്കാറിന്റെ സെക്രട്ടറിയേറ്റായി. ഇപ്പോഴും ഇത് പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ കാര്യാലയമാണ്.

Read article